ഓഹരി വിപണിയിൽ നിന്നും എങ്ങനെയാണ് ഒരാൾക്ക് പണം ഉണ്ടാക്കാൻ കഴിയുന്നത് . സാധാരണക്കാരന് ഓഹരി വിപണിയിൽ നിന്നും പണം സമ്പാദിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ അത് എങ്ങനെയാണ് സാധ്യമാകുന്നത്. ഏതൊക്കെ മാർഗങ്ങളിലൂടെ നമുക്ക് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വരുമാനം ഉണ്ടാക്കാം തുടങ്ങിയ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാം
സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പണം സമ്പാദിക്കുന്നത് പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ്. ഒന്നാമതായി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങി നമ്മൾ സൂക്ഷിക്കുന്നു. വളരെ കാലം കഴിയുമ്പോൾ ഈ കമ്പനികളുടെ വളർച്ച അനുസരിച്ച് നമ്മൾ വാങ്ങി വച്ചിരിക്കുന്ന ഓഹരികളുടെ വില കൂടുന്നു. ഇത്തരത്തിൽ വിലകൂടിയ നമ്മുടെ കൈവശമുള്ള ഓഹരികൾ ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോഴോ അല്ലെങ്കിൽ പത്തോ ഇരുപതോ വർഷങ്ങൾ കഴിയുമ്പോഴോ നമ്മൾ വിൽക്കുന്നു. ഇത്തരത്തിൽ നമുക്ക് ലഭിക്കുന്ന വരുമാനത്തെ ആണ് Long term Investment. അല്ലെങ്കിൽ ഓഹരി വിപണികളിൽ നിക്ഷേപം നടത്തുന്നു എന്നൊക്കെ പറയുന്നത്.
ഇനി രണ്ടാമതായി. സ്റ്റോക്ക് മാർക്കറ്റിൽ നിന്നും നമുക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നത് ഓഹരികൾ വ്യാപാരം ചെയ്തു കൊണ്ടാണ്. എന്താണ് വ്യാപാരമെന്ന് നമുക്ക് അറിയാമായിരിക്കും അതായത് നമ്മുടെ വീടിന്റെ അടുത്തു കാണുന്ന കടകളിൽ നിന്നും നമ്മൾ സാധനങ്ങൾ വാങ്ങുന്നവരായിരിക്കും . ഈ കടക്കാരൻ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങി കടയിൽ സൂക്ഷിച്ചിട്ട് നമ്മൾ വരുമ്പോൾ കുറച്ച് വില കൂട്ടി നമുക്ക് വിൽക്കുന്നു. ഇതുപോലെ നമുക്കും സ്റ്റോക്ക് മാർക്കറ്റിൽ കുറഞ്ഞ വിലയിൽ കമ്പനികളുടെ ഓഹരികൾ വാങ്ങി കുറച്ചു വില കൂടുമ്പോൾ വിറ്റ് ലാഭം എടുക്കാൻ സാധിക്കുന്നതാണ്. ഇതിനെ പറയുന്ന പേരാണ് ട്രേഡിങ്. നമ്മൾ ഓഹരി വിപണിയിൽ നിന്നും ഒരു ദിവസം തന്നെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുകയാണെങ്കിൽ അതിനെ ഇൻട്രാഡേ ട്രേഡിങ് എന്നും പറയുന്നു. അതുപോലെ നമ്മൾ ഇന്ന് കുറച്ച് ഓഹരികൾ വാങ്ങി അവ ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ കുറച്ച് അധികം വില കൂടി കഴിയുമ്പോൾ നമ്മൾ വിൽക്കുകയാണെങ്കിൽ അതിനെ സിംഗ് ട്രേഡിങ് എന്നും പറയുന്നു.
ആദ്യം പറഞ്ഞ ഇൻവെസ്റ്റിങ്ങും രണ്ടാമത് പറഞ്ഞ ട്രേഡിംഗും തമ്മിൽ നിങ്ങൾക്ക് വലിയ വ്യത്യാസം ഒന്നും തോന്നിക്കാണില്ല. എന്നാൽ ഇവ തമ്മിലുള്ള വെത്യാസം നമുക്ക്പ വെക്തമായി മനസ്സിലാക്കാം . സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റിംഗ് അല്ലെങ്കിൽ നിക്ഷേപം നടത്തുന്നു എന്ന് പറയുമ്പോൾ നമ്മൾ വാങ്ങിയ ഓഹരികളുടെ വില കൂടുന്നത് ആ കമ്പനിയുടെ ദീർഘനാളത്തെ വളർച്ചയുടെ ഫലമായും. വളർന്നുകൊണ്ടിരിക്കുന്ന കമ്പനിയുടെ ഓഹരികൾ വാങ്ങുവാൻ കൂടുതൽ ആളുകൾ വരികയും ചെയ്യുമ്പോഴുമാണ് ഈ ഓഹരികളുടെ വില കൂടുന്നത് . അപ്പോൾ നമ്മുടെ കൈവശമുള്ള ഓഹരികൾ വിൽക്കാൻ നമ്മൾ തയ്യാറാകുന്നില്ല എങ്കിൽ നമ്മൾ പറയുന്ന തുകയ്ക്ക് വാങ്ങാൻ ആൾക്കാർ ഉണ്ടാകും.ഇങ്ങനെ ഓഹരികളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. ഇത്തരത്തിൽ വില കൂടിവരുന്ന കമ്പനികളുടെ ഷെയറുകൾ നമ്മൾ വർഷങ്ങളോളം കഴിഞ്ഞേ വിൽക്കുന്നുള്ളൂ എന്ന തീരുമാനത്തിലാണ് അങ്ങനെ എങ്കിൽ ഈ ഓഹരികൾക്ക് നമ്മൾ വാങ്ങിയ വിലയുടെ 100 ഇരട്ടിയോ അധികമോ വില കൂടുന്നു. ഈ സാഹചര്യത്തിൽ നമ്മൾ വാങ്ങിയ ഓഹരികൾ വിൽക്കുകയാണെങ്കിൽ ഓഹരി വിപണിയിലെ നമ്മുടെ നിക്ഷേപത്തിന് വളരെ വലിയൊരു സമ്പത്ത് സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഓഹരി വിപണിയിൽ നിന്നും ഏറ്റവും എളുപ്പത്തിലും ഒരു പ്രയാസവും കൂടാതെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് ഈ ഓഹരി നിക്ഷേപം അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിലെ Long term investment എന്നു പറയുന്നത്. ഇത്തരത്തിൽ നിക്ഷേപം നടത്തുന്നതിന് നമുക്ക് വളരെയധികം പണം ആവശ്യമല്ലേ എന്ന് സാധാരണക്കാരായ നമുക്ക് തോന്നാൻ സാധ്യതയുണ്ട്. എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല നമ്മൾ ഒരു ജോലിക്കാരൻ ആണെങ്കിൽ അതിൽനിന്നും എല്ലാ ദിവസവും നൂറോ 200രൂപ മാറ്റിവെച്ച് നമ്മൾ ഓഹരികളിൽ നിക്ഷേപിച്ചാൽ മാത്രം മതിയാവും അല്ലെങ്കിൽ നമ്മൾ അനാവശ്യമായി ചെലവാക്കുന്ന പണം ഇത്തരത്തിൽ നിക്ഷേപിച്ചാലും പത്തോ ഇരുപതോ വർഷങ്ങൾ കഴിയുമ്പോൾ നമ്മൾ ചിന്തിക്കുന്നതിലും വളരെ വലുതായ ഒരു എമൗണ്ട് നമുക്ക് തിരിച്ച് എടുക്കുവാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ നിങ്ങളുടെ ബാങ്കിൽ ഉണ്ടെങ്കിൽ അവ ഒരുമിച്ച് വേണമെങ്കിലും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ നിക്ഷേപം നടത്തുമ്പോൾ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത് നല്ല കമ്പനികളുടെ ഓഹരികൾ തെരഞ്ഞെടുക്കണം എന്നു മാത്രമാണ്.
ഇവിടെ നമുക്കൊരു വരുമാനമാർഗ്ഗം ഉണ്ടെങ്കിൽ മാത്രമാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും എന്നാൽ. നമ്മുടെ കയ്യിൽ കുറച്ചു പൈസ ഉണ്ട് ആ പണം ഉപയോഗിച്ച് നമുക്ക്. ദിവസവും സമ്പാദിക്കാൻ സാധിക്കുന്ന രീതിയാണ് ട്രേഡിങ് എന്ന് പറയുന്നത്. ഇതിനെ നമുക്ക് ഒരു വരുമാനമാർഗ്ഗമായി കാണാനും സാധിക്കും. 10000 രൂപയോ അതിനു മുകളിൽ എത്ര ലക്ഷങ്ങൾ ഉണ്ടെങ്കിലോ ട്രെഡിങ്ങിലൂടെ ദിവസവും സമ്പാദിക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ട്രേഡിങ് അല്ലേ ഏറ്റവും നല്ല കാര്യം എന്ന് നിങ്ങൾക്ക് തോന്നും. ഇവിടെ നമ്മൾ ചെയ്യുന്നത് എല്ലാ ദിവസവും വിലകുറയുന്ന ഓഹരിയെ കണ്ടുപിടിച്ചു വാങ്ങി അന്ന് തന്നെ വില കൂടുന്ന സമയത്ത് വിൽക്കുകയാണ് ചെയ്യുന്നത്. അപ്പോൾ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചും ഓഹരികളെ കുറിച്ചുമൊക്കെ നല്ല രീതിയിൽ മനസ്സിക്കിയാൽ മാത്രമേ ട്രേഡിങ്ങിലൂടെ പണം ദിവസവും ഉണ്ടാക്കാൻ സാധിക്കൂ. അല്ലെങ്കിൽ ഓഹരികളുടെ വില കൂടി നിൽക്കുമ്പോൾ വാങ്ങി, വിലകുറയുന്ന സമയത്ത് വിറ്റ് നമുക്ക് നഷ്ടം വരുത്തുവാനുള്ള സാധ്യതയും കൂടുതലാണ്. അപകടസാധ്യത കുറഞ്ഞതും ദീർഘകാല അടിസ്ഥാനത്തിൽ വരുമാനം ലഭിക്കുന്നതും ആയിട്ടുള്ളതാണ് long term investment . എന്നാൽ അപകടം സാധ്യത കൂടുതലും എന്ന് പറഞ്ഞാൽ നമ്മുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലും എന്നാൽ ദിവസവും വലിയ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നതുമായ രീതിയാണ് ഇൻട്രാഡേ ട്രേഡിങ് എന്നും നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
നമ്മുടെ കൈവശമുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് തന്നെ നമുക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാനും ട്രേഡ് ചെയ്യാനും സാധിക്കുന്നതാണ്. സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യണം അല്ലെങ്കിൽ ട്രേഡ് ചെയ്യണം എന്ന് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഒരു ഡിമാറ്റ് & ട്രേഡിങ് അക്കൗണ്ട് ആദ്യം ഓപ്പൺ ചെയ്യുക. സാധാരണ ഓൺലൈൻ ആയിട്ട് ഒരു സേവിങ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതുപോലെയുള്ള കുറച്ചു കാര്യങ്ങൾ നമ്മുടെ ഫോണിലൂടെ ഓൺലൈനായി ചെയ്തുവേണം അക്കൗണ്ട് തുറക്കുവാൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം അല്ലെങ്കിൽ ട്രേഡിങ് നടത്തുന്നത് തികച്ചും ഇന്ത്യയിൽ നിയമപരമായിട്ടുള്ളതും ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ഉള്ളതും ആയതുകൊണ്ട് ഏതെങ്കിലും ഒരു സ്റ്റോക്ക് ബ്രോക്കറുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടത്. ഇന്ത്യയിലെ ഏറ്റവും നല്ല സ്റ്റോക്ക് ബ്രോക്കർ ആയ ഏഞ്ചൽ വൺ മൊബൈൽ ആപ്പ് വഴി എങ്ങനെ free ആയിട്ട് ഡിമാറ്റ് & ട്രേഡിങ് അക്കൗണ്ട് ഓപ്പൺ ചെയ്യാം, അതുപോലെ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനുള്ള ലിങ്കും ചുവടെ കൊടുത്തിട്ടുണ്ട് ആവശ്യമുള്ളവർക്ക് ആ വീഡിയോ കണ്ടതിനുശേഷം അതുപോലെ അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.
ഓഹരിവിപണിയിൽ നിന്നും ധനം സമ്പാദിക്കുന്നത് എങ്ങനെയാണ്?