ഓഹരിവിപണിയെക്കുറിച്ചു പഠിക്കുന്നതിനുള്ള മൂന്നാമത്തെ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം. കഴിഞ്ഞ അധ്യായതിൽ നമ്മൾ മനസ്സിലാക്കിയത്. ഓഹരികളെക്കുറിച്ചായിരുന്നു. അപ്പോൾ എന്താണ് സ്റ്റോക്ക് മാർക്കറ്റിലെ സ്റ്റോക്ക് എന്ന് അറിയാത്തവർ തീർച്ചയായും അത് വായിക്കുക നമ്മൾ ഇവിടെ പറയാൻ പോകുന്നത് എന്താണ് ഡീമാറ്റ് അക്കൗണ്ട്? ഡിമാറ്റ് അക്കൗണ്ടിന്റെ ഉപയോഗം എന്താണ്? എങ്ങനെ നമുക്ക് ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാം? തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. സ്റ്റോക്ക് മാർക്കറ്റിൽ വളരെ പ്രധാനപ്പെട്ട അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഡിമാറ്റ് അക്കൗണ്ടിനെ കുറിച്ച് അതുകൊണ്ട് മുഴുവനും വായിക്കുക
സാധാരണയായി നമുക്ക് എല്ലാവർക്കും സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കും നമ്മുടെ പൈസ എല്ലാം സൂക്ഷിക്കുന്നത് ഈ അക്കൗണ്ടിൽ ആയിരിക്കും അല്ലേ നമുക്ക് ആവശ്യമുള്ളപ്പോൾ പൈസ ഇടാനും എടുക്കാനും സൂക്ഷിക്കാനുമുള്ള സേവിങ് അക്കൗണ്ട് പോലെ, സ്റ്റോക്ക് മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന സ്റ്റോക്കുകൾ അല്ലെങ്കിൽ ഓഹരികൾ സൂക്ഷിച്ചു വയ്ക്കാനുള്ള അക്കൗണ്ടുകളാണ് ഡിമാറ്റ് അക്കൗണ്ട് എന്ന് പറയുന്നത്. 1996 ലാണ് ഇന്ത്യയിൽ ഇതരത്തിലുള്ള ഡിമാറ്റ് അക്കൗണ്ട് NSE ൽ ആരംഭിക്കുന്നത് അതുവരെ നമ്മൾ ഓഹരികൾ വാങ്ങിക്കഴിഞ്ഞാൽ ഒരു പേപ്പറിൽ സർട്ടിഫിക്കറ്റ് ആയിട്ടാണ് നമുക്ക് സ്റ്റോക്കുകൾ ലഭിച്ചിരുന്നത്. ഇപ്പോൾ നമ്മൾ ഒരു ഓഹരി വാങ്ങുമ്പോൾ പേപ്പർ രൂപത്തിൽ കാണാൻ സാധിക്കില്ല മറിച്ച് ഈ ഓഹരിയുടെ സർട്ടിഫിക്കറ്റ് ഡിജിറ്റൽ മെറ്റിരിയലായി മാറ്റപ്പെടുകയും അത് ഡിജിറ്റൽ രൂപത്തിൽ ഡിമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.അതിന്റെ ഡീറ്റെയിൽസ് നമുക്ക് ഇമെയിൽ വഴി കിട്ടുന്നു മാത്രമല്ല സ്റ്റോക്ക് ബ്രോക്കാരുടെ മൊബൈൽ ആപ്പിലോ കമ്പ്യൂട്ടറിലോ നമുക്ക് ഇത് കാണാനും കഴിയും അതിനാൽ നമ്മുടെ കൈവശം ഉള്ള ഓഹരികൾ എത്ര വിലകൂടി എത്ര വില കുറഞ്ഞു നമ്മൾ വാങ്ങിയ വില എത്രയാണ് തുടങ്ങിയവയൊക്കെ പെട്ടന്ന് മനസ്സിലാക്കുവാനും കഴിയും. അതുകൊണ്ട് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഡിമാറ്റ് അക്കൗണ്ട് നിർബന്ധമായും ആവശ്യമാണ്. ഇന്ത്യയിൽ രണ്ട് പേരുടെ നിയന്ത്രണത്തിലാണ് ഡിമാറ്റ് അക്കൗണ്ട് എല്ലാം കാണപ്പെടുന്നത്. NSDL എന്ന് പറയുന്ന National Securities Depository Limited ഉം CDSL എന്ന് പറയുന്ന Central Depository Services Limited എന്നിവയാണ്. എന്നാൽ ഈ nsdl cdsl എന്നിവയിൽ നമുക്ക് നേരിട്ട് പോയി ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ കഴിയില്ല. നമുക്ക് അക്കൗണ്ട് തുറക്കുവാൻ ഏതെങ്കിലും സ്റ്റോക്ക് ബ്രോക്കർ മുഖേനയോ ബാങ്കുകൾ മുഖേനെയോ മാത്രമേ സാധിക്കൂ. വെറും 5 അല്ലെങ്കിൽ 10 മിന്നിട്ടുകൊണ്ട് ഓൺലൈൻ ആയി മൊബൈൽ ഉപയോഗിച്ച് തന്നെ ഡിമാറ്റ് അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതുമാണ്. ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോടൊപ്പം തന്നെ മിക്ക സ്റ്റോക്ക് ബ്രോക്കർ മാരും സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നതിനുള്ള trading അക്കൗണ്ടും നമുക്ക് ഫ്രീ ആയിട്ട് തരുന്നതാണ് . ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള വിവിധ ബ്രോക്കാരുമാരുടെ ലിങ്ക് ഞാൻ ഡിസ്ക്രിപ്റ്റ്നിൽ കൊടുത്തിട്ടുണ്ട് അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രോക്കാരിന്റെ അക്കൗണ്ട് നിങ്ങൾക്ക് തുടങ്ങാവുന്നതാണ്. Angel one ഡിമാറ്റ്&trading അക്കൗണ്ട് തുടങ്ങുന്ന വീഡിയോയും ഡിസ്ക്രിപ്റ്റ്നിൽ കൊടുത്തിട്ടുണ്ട് അത് കണ്ട് നിങ്ങൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വളരെ എളുപ്പത്തിൽ പറ്റുന്നതാണ്.
പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് എനിക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ട് അതുകൊണ്ട് വേറെ അക്കൗണ്ട് തുടങ്ങിയാൽ കുഴപ്പമുണ്ടോ? . ഒരാൾക്ക് എത്ര ഡിമാറ്റ് അക്കൗണ്ട് വേണമെങ്കിലും തുടങ്ങാൻ കഴിയും. എന്നാൽ ഒരു സ്റ്റോക്ക് ബ്രോക്കറുടെ അടുത്ത് നിന്നും ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കൂ. ഉദാഹരണത്തിന് നിങ്ങൾക്ക് zeroda യിൽ ഒരു അക്കൗണ്ട് ഉണ്ട് എന്ന് ഇരിക്കട്ടെ അതിന്റ അപ്പ് ഉപയോഗിക്കാൻ കുറച്ചു പ്രയാസമാണ് അല്ലെങ്കിൽ ഇടയ്ക്ക് വർക്ക് ആകുന്നില്ല എങ്കിൽ angel one ൽ മറ്റൊരു അക്കൗണ്ട് തുറക്കാം. എന്റെ ഒരു കാഴ്ചപ്പാടിൽ മിനിമം 2 ഡിമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. കാരണം നമ്മൾ ട്രേഡ് ചെയ്യുമ്പോഴും അതുപോലെ എല്ലാ സ്റ്റോക്കും ഒരു ബ്രോക്കറിനെ ഏൽപ്പിക്കുന്നതിനെക്കാളും രണ്ടു അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു അക്കൗണ്ടിന് ഏതെങ്കിലും പറ്റിയാലും മറ്റൊരു അക്കൗണ്ട് വഴി നമ്മുടെ സ്റ്റോക്കുകൾ കൈകാര്യം ചെയ്യാൻ പറ്റും. അതുപോലെ ഒരു ഡിമാറ്റ് അക്കൗണ്ടിൽ നിന്നും ഓഹരികൾ മറ്റൊരു ബ്രോക്കറുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന്. തീർച്ചയായും പറ്റും പക്ഷേ വളരെ എളുപ്പത്തിൽ കഴിയില്ല. എന്നതാണ് സത്യം. അതുപോലെ പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഡിമാറ്റ് അക്കൗണ്ടുകൾക്ക് ചാർജ്ജ് ഉണ്ടോ എന്ന്. നമ്മുടെ സ്റ്റോക്കുകൾ ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിനും നമ്മൾ തിരിച്ചെടുത്തു വിളിക്കുന്നതും ഒക്കെ സെക്കന്റുകൾ കൊണ്ട് നടക്കുമെങ്കിലും അവയുടെ നിയമനടപടികൾ ഒരുപാട് ഉണ്ട് അവയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി മറ്റ് ചിലവുകൾ ഒക്കെ ഉണ്ട് അവയ്ക്കായി നമ്മുടെ കയ്യിൽ നിന്നും ഫീസ് എടുക്കുന്നുണ്ട്. ഒരു കമ്പനിയുടെ സ്റ്റോക്ക് ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ 20 രൂപയും തിരിച്ചു വിളിക്കുമ്പോൾ 20 രൂപയുമാണ് മിക്ക ബ്രോക്കാരുമാരും എടുക്കുന്നത് അതിൽ ഒരു കമ്പനിയുടെ എത്ര എണ്ണം എടുത്താലും ഇതിൽ മാറ്റം വരുന്നില്ലെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ okk കൊടുക്കേണ്ടിവരും. ചില ബ്രോക്കർമർ സൗജന്യമായും ഈ സേവനങ്ങൾ നൽകുന്നുണ്ട് കേട്ടോ. അപ്പോൾ ഡിമാറ്റ് അക്കൗണ്ട് എന്താണെന്നും മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും തീർച്ചയായും കമന്റ് ചെയ്യുക.