സ്റ്റോക്ക് മാർക്കറ്റിൽ നമുക്ക് നിക്ഷേപം നടത്തണമെങ്കിലും ട്രേഡ് ചെയ്യണമെങ്കിലും നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഒരു ഡിമാൻഡ് അക്കൗണ്ട് ആവശ്യമാണ് ഡിമാൻഡ് അക്കൗണ്ടിനെ കുറിച്ച് ഞാൻ കഴിഞ്ഞ വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞതുമാണ്. ഈ ഡിമാൻഡ് അക്കൗണ്ട് നമുക്ക് ഓപ്പൺ ചെയ്യുന്നതിന് ഏതെങ്കിലും ഒരു സ്റ്റോപ്പ് ബ്രോക്കർ മുഖേന മാത്രമാണ് സാധിക്കുന്നത്. അപ്പോൾ ഒന്നാമതായി സ്റ്റോക്ക് ബ്രോക്കറുടെ പ്രധാന ജോലി ഓഹരി വിപണിയിലേക്ക് വരുന്ന ആളുകൾക്ക് ട്രേഡ് ചെയ്യുന്നതിനും ഇൻവെസ്റ്റ് ചെയ്യുന്നതിനുള്ള ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു കൊടുക്കുക എന്നുള്ളതാണ്. ഇപ്പോൾ ഓൺലൈൻ ആയിട്ട് ഓപ്പൺ ചെയ്യാൻ പറ്റും കേട്ടോ. അടുത്തതായി ബ്രോക്കറുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത് നമുക്ക് ആവശ്യമായ ഓഹരികളെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും വാങ്ങുവാനും വിൽക്കുവാനും സഹായിക്കുക എന്നുള്ളതാണ്. അതായത് നമുക്ക് ഓഹരി വിപണിയിൽ ചെന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള നിരവധി കമ്പനികളുടെ ഓഹരികൾ നേരിട്ട് വാങ്ങാൻ സാധിക്കുകയില്ല. അപ്പോൾ നമ്മൾ ചെയ്യേണ്ടത് നമുക്ക് ഏത് കമ്പനിയുടെ ഓഹരികളാണ് ആവശ്യമുള്ളത് അത് നമ്മൾ ഏതെങ്കിലും ഒരു സ്റ്റോക്ക് ബ്രോക്കറോഡ് പറയുന്നു. അപ്പോൾ സ്വാഭാവികമായും നമ്മൾ മനസ്സിലാക്കേണ്ടത് മറ്റൊരാൾ ഏതെങ്കിലും കമ്പനിയുടെ ഒരു ഓഹരി വിൽക്കുമ്പോഴാണ് നമുക്ക് ആ ഓഹരി വാങ്ങാൻ സാധിക്കുന്നത് അതുപോലെ നമ്മൾ വിൽക്കുന്ന ഓഹരികളാണ് മറ്റൊരാൾക്ക് വാങ്ങാനും സാധിക്കുന്നത് ഇവിടെ ബ്രോക്കർ ചെയ്യുന്നത് മറ്റൊരാളിൽ നിന്നും ഓഹരി വാങ്ങി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വച്ച് നമ്മൾ ആവശ്യപ്പെട്ട ഓഹരിയെ നമുക്ക് നൽകുകയും ഇനി നമ്മൾ എപ്പോഴെങ്കിലും ഈ ഓഹരികൾ വിൽക്കുമ്പോൾ ആ ഓഹരി വാങ്ങാൻ താല്പര്യം പ്രകടിപ്പിക്കുന്ന ആളെ കണ്ടെത്തി അയാൾക്ക് നൽകുകയും ചെയ്യുന്നു ഏറ്റവും പ്രധാനപ്പെട്ട സ്റ്റോക്ക് മാർക്കറ്റിലെ ഒരു കണ്ണിയാണ് സ്റ്റോക്ക് ബ്രോക്കർ എന്നു പറയുന്നത്.
പണ്ടുകാലങ്ങളിൽ ഈ കാര്യങ്ങളെല്ലാം സ്റ്റോക്ക് ബ്രോക്കർ ചെയ്തിരുന്നത് ഓഹരി വിപണിയിൽ പോയി നേരിട്ട് ഇടപെട്ടിട്ടായിരുന്നു എന്നാൽ ഇപ്പോൾ കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സഹായത്താൽ ഈ കാര്യങ്ങൾ എല്ലാം ബ്രോക്കർമാർ ചെയ്യുന്നത്.
അപ്പോൾ പൊതുവേ നിങ്ങൾക്കൊരു സംശയം തോന്നും ഈ സ്റ്റോക്ക് ബ്രോക്കർക്ക് എങ്ങനെയാണ് വരുമാനം ഉണ്ടാകുന്നത് എന്ന്. നമ്മൾ ഓഹരി വിപണിയിൽ നിന്നും സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ ഈ ബ്രോക്കർമാർ ചെറിയൊരു ഫീസ് നമ്മളിൽ നിന്നും ഈടാക്കും ഇതാണ് ബ്രോക്കർമാരുടെ വരുമാനം. അതുപോലെ നമുക്ക് സ്റ്റോക്കുകൾ അന്നുതന്നെ വാങ്ങി വിൽക്കുന്ന ഇൻട്രൊ ചെയ്തിരുന്ന വർക്ക് നമ്മുടെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഡീറ്റെയിൽസ് പ്രകാരവും നമ്മൾ ഇൻവെസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോക്കുകളുടെ എണ്ണം കണക്കാക്കിയും ബ്രോക്കർമാർ നമുക്ക് ഇൻട്രാടെ ട്രേഡ് ചെയ്യുന്നതിനുള്ള പണം കടമായി നൽകുന്നു. ഇതിനെ മാർജിൻ എന്ന് പറയുന്നുണ്ട്. ഇത്തരത്തിൽ കടമായി തരുന്ന പണത്തിന് ബ്ലോക്ക് നമ്മുടെ കയ്യിൽ നിന്നും യാതൊരു പലിശയും വാങ്ങുന്നില്ല. പക്ഷേ അവർക്കുള്ള നേട്ടം എന്ന് പറയുന്നത് നമ്മൾ ട്രേഡ് ചെയ്യുമ്പോൾ ഓരോ സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ ചെറിയ ഫീസിടാക്കുമെന്ന് ഞാൻ പറഞ്ഞില്ലേ ആ തുകയാണ് അവരുടെ ലാഭം. സ്റ്റോക്ക് ബ്രോക്കർമാർ മറ്റു പല സർവീസുകളും നമുക്ക് നൽകുന്നുണ്ട്. പുതുതായി മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ ഐപി ഓകളിൽ നമുക്ക് പങ്കെടുക്കുന്നതിനും. മ്യൂച്ചൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനും സോള്ട്ട് പോലെയുള്ളവ ബോണ്ടുകൾ വാങ്ങുന്നതിനും ഒക്കെ നമുക്ക് ഈ ബ്രോക്കറുടെ സഹായത്താൽ സാധിക്കുന്നതും ആണ്.
വിവിധതരത്തിലുള്ള സ്റ്റോപ്പ് ബ്രോക്കർമാർ ഓഹരി വിപണിയിൽ ഉണ്ട് അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രീതിയിൽ ഉള്ള ബ്രോക്കർമാരാണ് ഫുൾസർവ്വീസ് ബ്രോക്കറും ഡിസ്കൗണ്ട് ബ്രോക്കർമാരും.
നമുക്ക് ഓഹരി വിപണിയെ കുറിച്ച് യാതൊരു അറിവും ഇല്ല എന്നാൽ ബാങ്കിലിട്ടാൽ കിട്ടുന്നതിനേക്കാളും ലാഭം ഓഹരി വിപണിയിൽ നിന്നും ലഭിക്കും എന്ന് അറിയാം എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ സ്വന്തമായിട്ട് അറിയില്ല എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തി നമുക്ക് സാമ്പത്തികമായി വളരണമെന്ന് ആഗ്രഹവുമുണ്ട് അങ്ങനെയാണെങ്കിൽ നമ്മൾ സമീപിക്കേണ്ടത് ഫുൾ സർവീസ് ബ്രോക്കർമാരെയാണ്. അതിനുശേഷം നമ്മുടെ കയ്യിലുള്ള പണം നമ്മൾ ഈ ബ്രോക്കറുടെ ഏൽപ്പിക്കുന്നു നമുക്ക് ഒരു അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ നമുക്കുവേണ്ടി പല കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുകയോ ട്രേഡ് ചെയ്യുകയോ അതുപോലെ പല ടിപ്സുകളും ഓഹരി വിപണിയെ കുറിച്ചുള്ള അറിവുകളും ഈ ബ്രോക്കർമാർ നൽകുന്നുണ്ട്. പ്രധാനമായും ഈ ബ്രോക്കർ മാർക്ക് ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലത്തും അതായത് നമ്മുടെ കേരളത്തിൽ ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ഓഫീസുകളും ഉണ്ടാവും നമ്മൾ ഈ ഓഫീസുകളിൽ നേരിട്ട് ചെന്ന് നമുക്ക്ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. എന്നാൽ ഇത്തരം ബ്രോക്കറുമാരുടെ പ്രധാനപ്പെട്ട പ്രശ്നം എന്നു പറയുന്നത് ഇവരുടെ സർവീസ് ചാർജ് വളരെ കൂടുതലാണ് അതു പോലെ ഓഹരി വിപണിയെ കുറിച്ച് നമുക്ക് യാതൊരു അറിവും ഇല്ലാതെയാണ് ഇവർക്ക് നമ്മൾ പണം കൊടുക്കുന്നതെങ്കിൽ ഓഹരി വിപണിയിലെ നീക്കങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോൾ ബ്രോക്കർമാർ നമ്മുടെ പണം ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കാതെ വരികയും നമ്മുടെ പണം ഒരുപക്ഷേ നഷ്ടപ്പെടാനും ഒക്കെ സാധ്യത കൂടുതലാണ് എന്നാൽ ഇത്തരം ബ്രോക്കർമാർ ഇപ്പോൾ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകൾ എല്ലാം നൽകുന്നുണ്ട് എന്നിരുന്നാലും സാധാരണ ജനങ്ങൾക്ക് ചെറിയ രീതിയിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് ഈ സ്റ്റോക്ക് ബ്രോക്കർമാർ വലിയ ചാർജ്ജുകൾ എടുക്കുന്നതിനാൽ സാധാരണക്കാർക്ക് ഈ ബ്രോക്കർമാർ പ്രായോഗികം അല്ല. ജിയോജിത്, ഷേർഖാൻ, തുടങ്ങിയവ ഫുൾ സർവീസ് തരുന്ന ബ്രോക്കറുകളാണ്. അപ്പോൾ നമുക്ക് രണ്ടാമത്തെ കാറ്റഗറിയിലുള്ള ബ്രോക്കർമാരെ നോക്കാം അവരാണ് ഡിസ്കൗണ്ട് ബ്രോക്കർമാർ. സാധാരണക്കാർക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനും ട്രേഡ് ചെയ്യുന്നതിനും ഉപകാരപ്പെടുന്ന ബ്രോക്കർ ആരാണ് ഡിസ്കൗണ്ട് ബ്രോക്കർമാർ. ഇവർ നമുക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനുള്ള ചാർജുകളിൽ വളരെയധികം ഇളവുകൾ നൽകുന്നുണ്ട് നമ്മൾ ഓഹരിയിൽ നിന്നും സ്റ്റോക്കുകൾ വാങ്ങി ഡിമാറ്റ് അക്കൗണ്ടിലേക്ക് സൂക്ഷിക്കുന്നതിന് സാധാരണ ഡിസ്കൗണ്ട് ബ്രോക്കർമാർ ചാർജുകൾ ഒന്നും ഈടാക്കുന്നില്ല എന്നാൽ ഈ നടപടിയിൽ വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി tax സർവീസ് ചാർജ് എന്നിവയ്ക്കായി വളരെ തുച്ഛമായ ഒരു തുക നമ്മൾ നൽകേണ്ടത് ആയിട്ട് വരും എന്നാൽ നമ്മൾ ഇൻട്രാഡേ അല്ലെങ്കിൽ ഓപ്ഷൻ ട്രേഡ് ഒക്കെ ചെയ്യുമ്പോൾ ഒരു ഓർഡറിന് 20 രൂപ മിനിമം കൂടുതൽ ക്വാണ്ടിറ്റി അനുസരിച്ച് നിശ്ചിത തുകയും ഇവർ ഫീസായി വാങ്ങുന്നുണ്ട്. Angel on, zeroda, Groww, upstox തുടങ്ങിയവ ഡിസ്കൗണ്ട് ബ്രോക്കറുകൾ ഉദാഹരണമാണ്. ഡിസ്കൗണ്ട് ബ്രോക്കർമാരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത ഇവർക്ക് ഫിസിക്കൽ ഓഫീസുകൾ ഇല്ല എന്നുള്ളതാണ് അതായത് നമുക്ക് ഇവരുടെ ഏതെങ്കിലും ഓഫീസിൽ പോയിട്ട് നമുക്ക് ഓഹരികൾ വാങ്ങുന്നതിന് സാധിക്കില്ല എന്നാൽ കമ്പ്യൂട്ടർ ഉപയോഗിച്ചിട്ട് സ്മാർട്ട്ഫോൺ ഉപയോഗിച്ചിട്ട് വളരെ എളുപ്പത്തിൽ നമുക്ക്ഓഹരികൾ വാങ്ങാൻ സാധിക്കും. പക്ഷേ ഇത്തരത്തിൽ ഡിസ്കൗണ്ട് ബ്രോക്കറുടെ സേവനമാണ് നമ്മൾ ആഗ്രഹിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് നല്ലൊരു അറിവുണ്ടായിരിക്കണം ഏതൊക്കെ കമ്പനികളുടെ ഓഹരികളാണ് വില കുറവുള്ളത് അവ എപ്പോഴാണ് വാങ്ങി എപ്പോൾ വില കൂടുമ്പോൾ വിൽക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നല്ലൊരു അറിവുണ്ടാവണം അതിന് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് നല്ല രീതിയിൽ പഠിച്ച് മനസ്സിലാക്കിയാൽ മാത്രമേ സാധിക്കൂ.