ഓഹരികളിൽ വാങ്ങുന്നതിനും വിൽക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ഉള്ള ഒരു സ്ഥലത്തിനെയാണല്ലോ നമ്മൾ ഓഹരി വിപണി അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് എന്ന് പറയുന്നത്. സാധാരണ എന്തെങ്കിലും ഒരു മാർക്കറ്റിൽ നമ്മൾ പോയാൽ നിരവധി സാധനങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് നമുക്ക് കാണാൻ കഴിയും അതുപോലെ തന്നെയാണ് ഓഹരി വിപണി എന്നു പറയുന്നത് നമുക്ക് ഒരു മാർക്കറ്റിന്റെ ഫിസിക്കൽ രൂപത്തിൽ കാണാൻ സാധിക്കുന്നില്ല എങ്കിലും ഒരു വെർച്വലയിട്ട് നിരവധി ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നു. ഇതിൽ ഓഹരികൾ എന്ന് പറയുന്നത് എന്താണെന്ന് ഇതിനു മുൻപ് വളരെ ലളിതമായി പറഞ്ഞതുമാണ്. അതായത് ഓഹരി വിപണിയിലേക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ ഷെയറുകളെ അല്ലെങ്കിൽ ഓഹരികളെ വ്യാപാരം ചെയ്യുന്ന മാർക്കറ്റിനെയാണ് ഇക്കുറ്റി മാർക്കറ്റ് എന്ന് പ്രധാനമായും വിളിക്കുന്നത്. അപ്പോൾ നിങ്ങൾക്കൊരു സംശയം തോന്നും ഓഹരി വിപണിയിൽ ഓഹരികളല്ലേ വ്യാപാരം ചെയ്യുന്നത്. പിന്നെ എന്തിനാണ് ഇതിനെ ഇക്യുറ്റി മാർക്കറ്റ് എന്ന് വിളിക്കുന്നത് സ്റ്റോക്ക് മാർക്കറ്റ് എന്ന് പറഞ്ഞാൽ പോരെ. എന്നാൽ സ്റ്റോക്ക് മാർക്കറ്റിൽ ഓഹരികൾ മാത്രമല്ല വ്യാപാരം ചെയ്യുന്നത്. .
സ്റ്റോക്ക് മാർക്കറ്റിൽ ക്രൂഡോയിൽ, ഗോൾഡ് സിൽവർ, കാർഷിക വിളകളുടെയും മറ്റും ചരക്കുകളുടെയും വിലകളെ അടിസ്ഥാനമാക്കിയും വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. ഇതിനെയാണ് ഡറിവേറ്റീവ് മാർക്കറ്റ് എന്ന് പറയുന്നത്. സ്വർണ്ണം വെള്ളി ക്രൂഡോയിൽ ചെമ്പ് തുടങ്ങിയവ ഒന്നും അവിടെ വിൽക്കുന്നില്ല എന്നാൽ ഇവയ്ക്ക് ഒരു നിശ്ചിത കാലയളവിൽവാങ്ങുവാൻ ഉള്ള വില എത്രരൂപയാണോ ആ വില കൂടുമോ കുറയുമോ എന്നതിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു വ്യാപാരം ഓഹരിവിപണിയിൽ നടക്കുന്നുണ്ട്. ഇതിനെയാണ് ഡെറിവേറ്റിവ് മാർക്കറ്റ് എന്ന് പറയുന്നത്. പബ്ലിക്കായി ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിന് മാർക്കറ്റ് എന്നും ചരക്കുകളുടെ വിലകൾ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നതിന് ഡയറിവേറ്റീവ് മാർക്കറ്റ് എന്നും നമുക്ക് പറയാം. ഇവയെല്ലാം ചേർത്ത് നമ്മൾ സ്റ്റോക്ക് മാർക്കറ്റ് അല്ലെങ്കിൽ ഓഹരി വിപണിയെന്നു പറയുന്നത്.
നമ്മളെല്ലാവരും ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് സാധാരണയായി ഇക്വിറ്റി. മാർക്കറ്റിലാണ്. അതായത് നമ്മൾ ഏതെങ്കിലും കമ്പനികളുടെ ഓഹരികളെയാണ് വാങ്ങുന്നത്. എന്നാൽ നമുക്ക് വളരെയധികം പണം ഉണ്ടെങ്കിൽ ഡറിവേറ്റീവ് മാർക്കറ്റിൽ വ്യാപാരം ചെയ്യാൻ സാധിക്കുന്നതാണ്.
ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മാർക്കറ്റുകളിൽ നമ്മൾ നിക്ഷേപം നടത്തുമ്പോൾ ഡയറിവേറ്റീവ് മാർക്കറ്റുകളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എന്ന് പറഞ്ഞാൽ നമ്മുടെ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. എന്നാൽ ട്രേഡ് ചെയ്യുന്നവരെ സംബന്ധിച്ച് നല്ല രീതിയിൽ പഠിച്ച് മെന്റൽ കൺട്രോൾ ചെയ്യാൻ സാധിക്കുന്നവർക്ക് അൺലിമിറ്റഡ് ആയിട്ടുള്ള പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കുന്നത് മാർക്കറ്റിലും ആണ്. അപ്പോൾ ഇക്യുറ്റി മാർക്കറ്റിനെ പറ്റിയും ഡെറിവേറ്റീവ് മാർക്കറ്റിനെ പറ്റിയും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു.