![]() |
നിക്ഷേപത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ സമ്പത്ത് സൃഷ്ടിക്കുക എന്നതാണ്. നിങ്ങളുടെ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ അല്ലെങ്കിൽ സ്വപ്നങ്ങൾ യഥാർഥ്യമാക്കുവാൻ നിക്ഷേപങ്ങൾ നിങ്ങളെ തീർച്ചയായും സഹായിക്കും . അൻപതു വയസ്സിനു ശേഷമോ അല്ലെങ്കിൽ വിരമിച്ചതിന് ശേഷമുള്ള സുഖകരമായ ജീവിതത്തിനോ നിക്ഷേപങ്ങൾ നിങ്ങളെ തീർച്ചയായും സഹായിക്കുന്നു. അതുപോലെ ഇപ്പോൾ വരുന്ന അപ്രതീക്ഷിതമായ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നിങ്ങൾ സാമ്പത്തികമായി തയ്യാറാകുവാനും നിക്ഷേപം നിങ്ങളെ പ്രാപ്തമാക്കുന്നു.
സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങൾക്ക് പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് നിങ്ങളുടെ പണത്തെ സംരക്ഷിക്കാൻ കഴിയും. നിക്ഷേപത്തിനുള്ള മറ്റൊരു പ്രധാന കാരണം നിങ്ങളുടെ നികുതി ഭാരം കുറയ്ക്കുക എന്നതാണ്. നമ്മൾ ജോലി ചെയ്ത് കിട്ടുന്ന വരുമാനം നമുടെ സമ്പത്ത് ഒരിക്കലും വർധിപ്പിക്കുന്നില്ല മറിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതി നുള്ള ഒരു ഇന്ധനം മാത്രമാണന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും നല്ലൊരു ഭാഗം നിക്ഷേപങ്ങൾക്കായി മാറ്റി വയ്ക്കുന്നവരാണ് സമ്പന്നരാകുന്നത്.നിക്ഷേപങ്ങളിലെ വൈവിത്യവൽക്കരണം സാമ്പത്തിക സ്ഥിരതയുണ്ടാകുവാൻ നമ്മളെ സഹായിക്കും. വിവിധ നിക്ഷേപങ്ങളെ കുറിച്ചും നിക്ഷേപങ്ങളുടെ ആവശ്യകതയും വരുന്ന അധ്യായങ്ങളിൽ നിന്നും പഠിക്കാവുന്നതാണ്.
പാഠഭാഗങ്ങൾ
തുടർന്ന് വായിക്കൂ...