നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് സാമ്പത്തികമായി ഉയരണം, സമ്പത്തുള്ളവരായിട്ട് ജീവിക്കണം അതുപോലെ ഒന്നിനും ഒരു കുറവില്ലാതെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടന്നുപോകുന്നതിനു വേണ്ട പണം ഉണ്ടാകണം എന്നൊക്കെ വിചാരിച്ചിട്ടാണ്.. എന്നാൽ അതിനുള്ള പണം നമ്മുടെ കയ്യിൽ വരുന്നുമില്ല. ശെരിയ്ക്കും പറഞ്ഞാൽ നമ്മുടെ സ്വപ്നങ്ങൾ എല്ലാം യഥാർഥ്യമാക്കുന്നതിന് പണം തന്നെയാണ് വേണ്ടത് . എന്നാൽ നമ്മൾ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ എല്ലാം നടക്കുന്നുണ്ടോ? ഒരിക്കലുമില്ല. അപ്പോൾ നമ്മുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുവാൻ നാം ഒരേ ഒരു കാര്യം ചെയ്തേ മതിയാകൂ. സമ്പത്ത് സൃഷ്ടിക്കുക. സാമ്പത്ത് സൃഷ്ടിക്കുവാൻ ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം നിക്ഷേപം നടത്തുക എന്നുള്ളതാണ്.
നിക്ഷേപങ്ങളുടെ പ്രാഥമിക ലക്ഷ്യം തന്നെ സമ്പത്ത് സൃഷ്ടിക്കുക എന്നതാണ്. നമ്മുടെ ഉള്ളിൽ കൊണ്ട് നടക്കുന്ന ചെറിയ ആഗ്രഹങ്ങൾ മുതൽ നല്ലൊരു കാർവാങ്ങുന്നതിനും , അതിമനോഹരമായ ഒരു വീട്. തുടങ്ങിയ വലിയ ആഗ്രഹങ്ങൾ വരെ നടക്കണമെങ്കിൽ നിങ്ങൾ നിക്ഷേപങ്ങൾ നടത്തിയാൽ മാത്രമേ സാധിക്കൂ... മാത്രമല്ല നിങ്ങൾക്ക് ഏതാണ്ട് അറുപതു വയസ്സൊക്കെ ആകുമ്പോൾ നിങ്ങളുടെ ജോലിയൊക്കെ നിർത്തിയിട്ടുണ്ടാവും. അപ്പോഴും മക്കൾക്ക് വേണ്ടിയുള്ള സാമ്പത്തിക പ്രാരാബ്ദങ്ങൾ
ഇല്ലാതിരിക്കാനും മറ്റുള്ളവരുടെ ചെലവിൽ ജീവിക്കാതെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെങ്കിൽ ഇപ്പോൾ തന്നെ നിക്ഷേപങ്ങൾ തുടങ്ങിയാൽ മാത്രമേ സാധിക്കുകയോള്ളൂ. അതുപോലെ ഇപ്പോൾ നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കുകയാണെങ്കിലും നമുക്കോ നമ്മുടെ വീട്ടിലെ ഏറ്റവും വേണ്ടപ്പെട്ടവർക്കോ പെട്ടന്ന് എന്തെങ്കിലും അപകടമോ രോഗമോ വന്നാൽ ആശുപത്രിയിൽ വലിയൊരു തുക കൊടുക്കേണ്ടിവരും എന്നാൽ അതിനുള്ള ഒരു Emergency Fund ഇല്ലെങ്കിലോ? നമ്മൾ വലിയൊരു കടക്കെണിയിലേക്കാവും പോകുന്നത്. സത്യത്തിൽ ചെറിയൊരു നിക്ഷേപം ഉണ്ടെങ്കിൽ പോലും അതിലൂടെ ഒരു എമർജൻസി ഫണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.
നമുക്കൊരു ജോലി ഉണ്ട്. തീർച്ചയായിട്ടും നിങ്ങൾക്ക് ഒരു വരുമാനവും അതിൽ നിന്നും ഉണ്ടായിരിക്കും. പക്ഷേ ഈ വരുമാനം കൊണ്ട് ജീവിച്ചു പോകുന്നു എന്നല്ലാതെ നമ്മുടെ സാമ്പത്തു വർധിപ്പിക്കുവാൻ സാധിക്കുന്നില്ല അല്ലേ . പക്ഷേ സമ്പത്തു വർധിപ്പിച്ചാൽ മാത്രമേ നമ്മുടെ എല്ലാ ആഗ്രങ്ങങ്ങളും സ്വപ്നങ്ങളും യാഥാർത്യമാക്കുവാൻ പറ്റുകയുള്ളൂ.
നിങ്ങൾക്ക് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം അല്ലെങ്കിൽ പണം നമുടെ സമ്പത്ത് ഒരിക്കലും വർധിപ്പിക്കുന്നില്ല മറിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ഒരു ഇന്ധനം മാത്രമായിരിക്കും ആ ജോലി . എന്നാൽ ഈ ഇന്ധനത്തിൽ നിന്നും കുറച്ചു മാറ്റിവെച്ചാൽ നിങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കും. അതായത് നിങ്ങളുടെ ഇപ്പോഴുള്ള വരുമാനത്തിൽ നിന്നും ചെലവുകൾക്ക് വേണ്ടി പൈസ എടുക്കുന്നതിനു മുൻപ് തന്നെ കുറച്ചു പൈസ നിക്ഷേപം നടത്തുവാൻ മാറ്റിവെയ്ക്കുക. ഇത്തരത്തിൽ ചെറിയ വരുമാനം ഉണ്ടായിട്ട് പോലും അതിൽ നിന്നും കുറച്ചു പൈസ നിക്ഷേപങ്ങൾക്ക് മാറ്റി വെച്ചിട്ടുള്ളവരാണ് നമ്മൾ സമ്പന്നർ എന്ന് വിളിക്കുന്നവരിൽ ഭൂരിഭാഗംപേരും എന്ന് മനസിലാക്കുക. ഇത്രയും നിങ്ങൾക്ക് മനസ്സിലായി എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു നിക്ഷേപം നടത്തണം എന്ന് തീരുമാനിച്ചിട്ടുണ്ടാവും അല്ലേ . ഇല്ലെങ്കിൽ ഇപ്പോൾ തന്നെ നിക്ഷേപം നടത്തണം എനിക്കും സമ്പത്തു സൃഷ്ടിക്കണം എന്ന് മനസ്സിൽ ഉറച്ച ഒരു തീരുമാനം എടുക്കുക.
വിവിധ തരത്തിലുള്ള നിക്ഷേപങ്ങളെ കുറിച്ചും നിക്ഷേപങ്ങളുടെ ആവശ്യകതയെ കുറിച്ചും അടുത്ത അധ്യായങ്ങളിൽ നിന്നും നിങ്ങൾക്ക് പഠിക്കാവുന്നതാണ്.
അധ്യായം 1