ഒന്നാമത്തെ അധ്യായം വായിച്ചവർക്ക് ജീവിതത്തിൽ നിക്ഷേപം ആത്യന്താപേക്ഷിതമാണന്നു മനസ്സിലായിട്ടുണ്ടാകും. അപ്പോൾ നിക്ഷേപിക്കാനുള്ള കാരണങ്ങളും തീർച്ചയായും മനസ്സിലായിട്ടുണ്ടാവും. അപ്പോൾ പിന്നെ അടുത്ത് നമ്മുടെ മനസ്സിൽ വരുന്നത് എവിടെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപത്തിലൂടെ ഒരാൾക്ക് ജീവിതത്തിൽ പ്രതീക്ഷിക്കാവുന്ന വരുമാനം എത്രയായിരിക്കും തുടങ്ങിയവയാണ്.
ഒരാൾ നിക്ഷേപം നടത്താൻ തീരുമാനിച്ചാൽ അയാൾ തെരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളുടെ സ്വഭാവത്തിനും അയാൾ എടുക്കുന്ന റിസ്ക്കിനെയും ആശ്രയിച്ചിരിക്കും അയാളുടെ വരുമാനം.
അതായത് പലതരത്തിലുള്ള നിക്ഷേപ മാർഗങ്ങൾ ഉണ്ട് അതിൽ നമുക്ക് ഏതാണ് യോജിക്കുന്നത്? അതുപോലെ തെരഞ്ഞെടുത്ത നിക്ഷേപ വിഭാഗവും നമുക്ക് എടുക്കാവുന്ന റിസ്ക്ക് എത്രയാണ് എന്നിവ നോക്കണം.ഇവിടെ റിസ്ക്ക് എന്ന് ഉദ്ദേശിക്കുന്നത് നിക്ഷേപത്തിന്റെ അപകട സാധ്യതയെയാണന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പലതരത്തിലുള്ള നിക്ഷേപ മാർഗങ്ങൾ നമുക്കുണ്ടെന്ന് പറഞ്ഞല്ലോ അവ ഞാൻ ഇവിടെ വീശിദീകരിക്കാം. അതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായത് തെരെഞ്ഞെടുക്കേണ്ടതുണ്ട്.
സമ്പത്ത് സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗ്ഗങ്ങളാണ്
1 സ്ഥിരവരുമാന ഉറവിടങ്ങൾ
2 ഇക്വിറ്റി
3 റിയൽ എസ്റ്റേറ്റ്
4 ചരക്കുകൾ (വിലയേറിയ ലോഹങ്ങൾ) തുടങ്ങിയവ
ഇവ ഓരോന്നും എങ്ങനെ നമ്മുടെ സാമ്പത്തു സൃഷ്ടിക്കപ്പെടുന്നു എന്ന് മനസിലാക്കുക
1. സ്ഥിര വരുമാന ഉപകരണങ്ങൾ
ലോകത്തിൽ വച്ച് ഏറ്റവും അപകടസാധ്യത കുറഞ്ഞ നിക്ഷേപസംവിധാനമാണ് സ്ഥിര വരുമാന ഉറവിടങ്ങൾ. സ്ഥിര വരുമാന സംവിധാനത്തെ നമുക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ എന്ന് വിളിക്കാം. ഇവിടെ നമ്മൾ നിക്ഷേപിക്കുന്ന പണത്തിനെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പലിശയായി റിട്ടേൺ നൽകപ്പെടുന്നു.അതിനായി പലരീതിയിൽ പലിശ കണക്കാക്കുന്നുണ്ട്. ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പലിശ എന്നിങ്ങനെയാവും കണക്കാക്കുന്നത്. നിക്ഷേപ കാലാവധിയുടെ അവസാനം, (മെച്യൂരിറ്റി കാലയളവ് എന്നും അറിയപ്പെടുന്നു) മൂലധനം നിക്ഷേപകന് തിരികെ നൽകും. ബാങ്കിൽ ഇടുന്ന സ്ഥിര നിക്ഷേപങ്ങൾ മാത്രമല്ല ഇതിൽപ്പെടുന്നത്.
ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച ബോണ്ടുകൾ,
HUDCO, NHAI, തുടങ്ങിയ സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾ നൽകുന്ന ബോണ്ടുകൾ കോർപ്പറേറ്റുകൾ നൽകുന്ന ബോണ്ടുകൾ തുടങ്ങിയവയും സ്ഥിര വരുമാന ഉപകരണങ്ങൾ തന്നെയാണ്.
2022 ജൂൺ വരെ, ഒരു സ്ഥിര വരുമാന ഉപകരണത്തിൽ നിന്നുള്ള സാധാരണ വരുമാനം 3.5% മുതൽ 7% വരെ വ്യത്യസ്തമായി കാണപ്പെടുന്നുണ്ട്.
ഇക്വിറ്റി
പലതരത്തിലുള്ള നിക്ഷേപ മാർഗങ്ങൾ നമുക്കുണ്ടെന്ന് പറഞ്ഞല്ലോ അവ ഞാൻ ഇവിടെ വീശിദീകരിക്കാം. അതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായത് തെരെഞ്ഞെടുക്കേണ്ടതുണ്ട്.
സമ്പത്ത് സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗ്ഗങ്ങളാണ്
1 സ്ഥിരവരുമാന ഉറവിടങ്ങൾ
2 ഇക്വിറ്റി
3 റിയൽ എസ്റ്റേറ്റ്
4 ചരക്കുകൾ (വിലയേറിയ ലോഹങ്ങൾ) തുടങ്ങിയവ
ഇവ ഓരോന്നും എങ്ങനെ നമ്മുടെ സാമ്പത്തു സൃഷ്ടിക്കപ്പെടുന്നു എന്ന് മനസിലാക്കുക
1. സ്ഥിര വരുമാന ഉപകരണങ്ങൾ
ലോകത്തിൽ വച്ച് ഏറ്റവും അപകടസാധ്യത കുറഞ്ഞ നിക്ഷേപസംവിധാനമാണ് സ്ഥിര വരുമാന ഉറവിടങ്ങൾ. സ്ഥിര വരുമാന സംവിധാനത്തെ നമുക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ എന്ന് വിളിക്കാം. ഇവിടെ നമ്മൾ നിക്ഷേപിക്കുന്ന പണത്തിനെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പലിശയായി റിട്ടേൺ നൽകപ്പെടുന്നു.അതിനായി പലരീതിയിൽ പലിശ കണക്കാക്കുന്നുണ്ട്. ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പലിശ എന്നിങ്ങനെയാവും കണക്കാക്കുന്നത്. നിക്ഷേപ കാലാവധിയുടെ അവസാനം, (മെച്യൂരിറ്റി കാലയളവ് എന്നും അറിയപ്പെടുന്നു) മൂലധനം നിക്ഷേപകന് തിരികെ നൽകും. ബാങ്കിൽ ഇടുന്ന സ്ഥിര നിക്ഷേപങ്ങൾ മാത്രമല്ല ഇതിൽപ്പെടുന്നത്.
ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച ബോണ്ടുകൾ,
HUDCO, NHAI, തുടങ്ങിയ സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾ നൽകുന്ന ബോണ്ടുകൾ കോർപ്പറേറ്റുകൾ നൽകുന്ന ബോണ്ടുകൾ തുടങ്ങിയവയും സ്ഥിര വരുമാന ഉപകരണങ്ങൾ തന്നെയാണ്.
2022 ജൂൺ വരെ, ഒരു സ്ഥിര വരുമാന ഉപകരണത്തിൽ നിന്നുള്ള സാധാരണ വരുമാനം 3.5% മുതൽ 7% വരെ വ്യത്യസ്തമായി കാണപ്പെടുന്നുണ്ട്.
ഇക്വിറ്റി
പബ്ലിക് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതാണ് ഇക്വിറ്റികളിലെ നിക്ഷേപം. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ ഓഹരി വിപണികളിൽ വ്യാപാരം ചെയ്യുന്നതിന് വേണ്ടി വച്ചിരിക്കുന്ന കമ്പനികളുടെ ഷെയറുകളാണ് സ്റ്റോക്ക് മാർക്കറ്റിലെ സ്റ്റോക്കുകൾ അല്ലെങ്കിൽ ഷെയറുകളെന്ന് പറയുന്നത്. ഈ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) എന്നിവിടങ്ങളിൽ വ്യാപാരം ചെയ്യപ്പെടുന്നു.അങ്ങനെ അതിന്റെ മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നു.
ഒരു നിക്ഷേപകൻ ഇക്വിറ്റിയിൽ നിക്ഷേപിക്കുമ്പോൾ, ആദ്യം പറഞ്ഞ ഒരു സ്ഥിര വരുമാന ഉപകരണത്തിൽ ഉള്ളതുപോലെ അയാളുടെ നിക്ഷേപിച്ച മൂലധനത്തിന് ഗ്യാരണ്ടി ഇല്ല. എന്നിരുന്നാലും, ഒരു ട്രേഡ് ഓഫ് എന്ന നിലയിൽ, ഇക്വിറ്റി നിക്ഷേപത്തിൽ നിന്നുള്ള വരുമാനം മറ്റുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് വളരെ വലുതായിരിക്കും. കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ഇക്വിറ്റികൾ 15% - 20% CAGR (കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക്) സൃഷ്ടിച്ചതായി നമുക്ക് കാണാൻ സാധിക്കും.ഒരു പക്ഷേ മികച്ചതും നന്നായി പ്രവർത്തിക്കുന്നതുമായ ചില ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ 50% സിഎജിആർ നേടിയാതായി കണക്കുകളിലുണ്ട് . അത്തരം നിക്ഷേപ അവസരങ്ങൾ തിരിച്ചറിയുന്നതിന് വൈദഗ്ദ്ധ്യം, കഠിനാധ്വാനം, ക്ഷമ എന്നിവ ആവശ്യമാണ്.
2018 ഏപ്രിൽ 1 മുതൽ 1 ലക്ഷം രൂപയിൽ കൂടുതലുള്ള ഇവയിൽ നിന്നുള്ള വരുമാനത്തിന് (മുമ്പ് അത്തരം നിക്ഷേപങ്ങൾക്ക് നികുതി രഹിതമായിരുന്നു) 365 ദിവസത്തിൽ കൂടുതലുള്ള ഇക്വിറ്റി നിക്ഷേപങ്ങളുടെ നികുതി 10% ആണ്. ഇത് മറ്റ് അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നികുതി നിരക്ക് തന്നെയാണ് .
റിയൽ എസ്റ്റേറ്റ്
റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ വാണിജ്യപരവും വാണിജ്യേതരവുമായ ഭൂമി വാങ്ങലും വിൽക്കലും ഉൾപ്പെടുന്നു. ഉദാഹരണത്തിന് സ്ഥലങ്ങൾ , അപ്പാർട്ടുമെന്റുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുൾപ്പെടുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്ന് രണ്ട് തരത്തിലുള്ള വരുമാന സ്രോതസ്സുകളാണ് നമുക്ക് ഉണ്ടാകുന്നത് , ഒന്നാമതായി വാങ്ങിയ സ്ഥലമോ കെട്ടിടമോ വീടോ വാടകയ്ക്ക് കൊടുത്ത് അതിൽ നിന്നും കിട്ടുന്ന വരുമാനം.അതായത് - വാടക വരുമാനം, രണ്ടാമതായി വാങ്ങിയ സ്ഥലമോ വീടോ കാലങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന വില വർദ്ധന.അതായത് നിക്ഷേപ തുകയുടെ മൂലധന വിലമതിപ്പ് എന്നിങ്ങനെയാണ്. റിയൽ എസ്റ്റേറ്റിന്റെ പ്രധാന പ്രശ്നം എന്നു പറയുന്നത് ഇടപാടുകളിൽ ഉണ്ടാകുന്ന സങ്കീർണതയണ്.അതായത് സ്ഥലമോ വീടോ മറ്റോ വാങ്ങി അത് രേഖകളിൽ ചേർത്ത് കൈവശാവകാശം വയ്ക്കുന്നതിന് ഉള്ള കാലത്താമസവും അതിന്റെ ചെലവുകളുമൊക്കെ വളരെ വലുതാണ്. മാത്രമല്ല നമുക്ക് ഇതൊക്കെ വാങ്ങുന്നതിനുള്ള അല്ലെങ്കിൽ നിക്ഷേപ ചെലവ് വളരെയധികം വലുതുമാണ്. ഇവ റിയൽ എസ്റ്റേറ്റിന്റെ ഒരു പോരായ്മയായിട്ട് തന്നെ നമുക്ക് കാണാം. റിയൽ എസ്റ്റേറ്റ് വഴി ലഭിക്കുന്ന വരുമാനം അളക്കാൻ ഔദ്യോഗിക സംവിധാനം ഒന്നുംതന്നെ ഇല്ല അതിനാൽ ഒരാൾക്ക് എത്ര വരുമാനം ലഭിച്ചു അല്ലെങ്കിൽ എത്ര നഷ്ടമായെന്നോ ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ റിയൽ എസ്റ്റേറ്റ് വഴി മികച്ച വരുമാനം നേടുന്നവരും നമ്മുടെ സമൂഹത്തിൽ ഉണ്ട്.
ചരക്ക് - ബുള്ളിയൻ
സ്വർണ്ണത്തിലും വെള്ളിയിലും ഉള്ള നിക്ഷേപം ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിനും വെള്ളിക്കും വിലഉയരുന്നതിനാൽ നഷ്ട സാധ്യത വളരെ കുറവാണ്. സ്വർണ്ണം വെള്ളി തുടങ്ങിയ ലോഹങ്ങളിലുള്ള നിക്ഷേപത്തിന് കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏകദേശം 8% CAGR വരുമാനം നൽകിയെന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോൾ സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ നിരവധി സംവിധാനങ്ങൾ നമുക്ക് ഉണ്ട് . ആഭരണങ്ങളായി സ്വർണം വാങ്ങി സൂക്ഷിക്കാം അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) രൂപത്തിൽ നിക്ഷേപിക്കാൻ സാധിക്കും സൊവേറിയൻ ഗോൾഡ് പോലുള്ള നിക്ഷേപങ്ങൾ, ഡിജിറ്റൽ ഗോൾഡ് മുതലായവയിലൂടെ നിക്ഷേപം നടത്താവുന്നതാണ്.
ഇവിടെ പറഞ്ഞ വിവിധ നിക്ഷേപ മാർഗങ്ങളിൽ ഒരാൾ 20 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ അയാൾക്ക് ഏതിൽ നിന്നാണ് കൂടുതൽ വരുമാനം അല്ലെങ്കിൽ നിക്ഷേപം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഒരാൾ 9% നിരക്കിൽ ഏതെങ്കിലും ബാങ്കിൽ ഫിക്സഡ്, ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ഇട്ടാൽ 20 വർഷം കഴിയുമ്പോൾ അത് 3.3കോടി രൂപയായി മാറിയിട്ടുണ്ടാവും. എന്നാൽ അതേ തുക 20 വർഷത്തേക്ക് 15% നിരക്കിൽ ഓഹരിവിപണിയിലെ ഇക്വിറ്റികളിലാണ് നിക്ഷേപിക്കുന്നതെങ്കിൽ അയാളുടെ നിക്ഷേപം 5.4 കോടി രൂപയായി വളരുമായിരുന്നു. അതുപോലെ സ്വർണ്ണത്തിലാണ് 20 വർഷത്തേക്ക് ശരാശരി 8% നിരക്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 3.09 കോടി രൂപയായി മാത്രമേ വളരുമയിരുന്നുള്ളൂ. റിയൽ എസ്റ്റേറ്റിനെ ഇങ്ങനെ കണക്കാക്കാൻ സാധിക്കതിനാൽ ഒഴിവാക്കുന്നു . നിങ്ങൾ ഒന്നിലധികം വർഷത്തെ അല്ലെങ്കിൽ ദീർഘകാല നിക്ഷേപ വീക്ഷണം ഉള്ള ഒരാളാണെങ്കിൽ
വ്യക്തമായും, ഇക്വിറ്റികൾ നിങ്ങൾക്ക് വലിയ ഒരു വരുമാനം നൽകുന്നു എന്ന് മനസ്സിലായിക്കാണും .
എവിടെ നിക്ഷേപിക്കണം എന്നതിന് വ്യക്തമായ ഒരു ഉത്തരം എന്ന് പറയുന്നത് ഞാനിവിടെ വ്യക്തമാക്കാം. മുകളിൽ പറഞ്ഞ എല്ലാ നിക്ഷേപമാർഗങ്ങളിലും ഒരു നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്തുന്നതായിരിക്കും ഏറ്റവും നല്ലത്. നിക്ഷേപങ്ങളിലെ വൈവിധ്യവൽക്കരണം നിക്ഷേപങ്ങളുടെ സ്ഥിരതയും. ഉയർന്ന വരുമാനം നമുക്ക് ഉറപ്പായും നൽകിത്തരും. ഇത്തരത്തിൽ പല തരത്തിലുള്ള നിക്ഷേപമാർഗ്ഗങ്ങളിൽ നാം പണം നിക്ഷേപിക്കപ്പെടുമ്പോൾ നമ്മുടെ പ്രായം കൂടെ കണക്കിലെടുത്തുവേണം നിക്ഷേപം നടത്തേണ്ടത്. ഉദാഹരണത്തിന്, പ്രൊഫഷണൽ ജോലിചെയ്യുന്ന ചെറുപ്പക്കാരൻ അയാളുടെ പ്രായവും അയാൾക്ക് ലഭ്യമായ നിക്ഷേപത്തിന്റെ വർഷങ്ങളും കണക്കിലെടുത്ത് അയാൾക്ക് ഉയർന്ന റിസ്ക് എടുക്കാൻ സാധിക്കും . സാധാരണയായി നിക്ഷേപകർ തങ്ങളുടെ നിക്ഷേപ തുകയുടെ ഏകദേശം 70% ഇക്വിറ്റിയിലും 20% വിലയേറിയ ലോഹങ്ങളിലും ബാക്കി 10% സ്ഥിരവരുമാന നിക്ഷേപങ്ങളിലും നീക്കിവയ്ക്കണം.എന്നാൽ 50 വയസ്സ് കഴിഞ്ഞ ഒരാൾ തന്റെ സമ്പാദ്യത്തിന്റെ 80 % സ്ഥിരവരുമാനത്തിലും 10 % ഇക്വിറ്റി മാർക്കറ്റുകളിലും 10 & വിലയേറിയ ലോഹങ്ങളിലും നിക്ഷേപിക്കുന്നതായിരിക്കും നല്ലത് . നിക്ഷേപമാർഗങ്ങളിൽ എടുക്കുന്ന അനുപാതം എപ്പോഴും ഒരാളുടെ റിസ്കിനെ ആശ്രയിച്ച് മാറും. കാരണം ചെറുപ്പക്കാരന് പണം നഷ്ടപ്പെട്ടാലും ആ പണം വീണ്ടും ഉണ്ടാക്കുവാൻ അവനു പ്രായവും ആരോഗ്യവും ഉണ്ടാവും അതിനാൽ അവന് റിസ്ക് കൂടുതൽ എടുക്കാൻ സാധിക്കും എന്നാൽ 50 വയസ്സ് കഴിഞ്ഞ ഒരാൾ താൻ ഉണ്ടാക്കിയ വരുമാനത്തെ നഷ്ടപ്പെടുത്താതെ ഇരിക്കുകയും വേണം എന്നാൽ അയാളുടെ നിക്ഷേങ്ങൾക്ക് വളർച്ചയുമുണ്ടാകണം എന്ന രീതിയിലാകണം നിക്ഷേപിക്കേണ്ടത്.
എങ്ങനെ നിക്ഷേപിക്കണം, എവിടെയൊക്കെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് ചെറിയരീതിയിൽ എങ്കിലും നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
അടുത്ത അധ്യായം വായിക്കൂ....