സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് free ആയിട്ട് പഠിക്കുന്നതിനുള്ള രണ്ടാമത്തെ അധ്യായത്തിലേക്ക് സ്വാഗതം. കഴിഞ്ഞ അധ്യായത്തിൽ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പണം സമ്പാദിക്കുന്നതിനുള്ള 2 രീതികളെ കുറിച്ചാണ് പഠിച്ചത്. അത് വായിച്ചവർക്ക് ഒരു സംശയം തീർച്ചയായും തോന്നിയിട്ടുണ്ടാകും എന്താണ് ഈ ഓഹരികൾ അല്ലെങ്കിൽ സ്റ്റോക്ക് അതുമല്ലെങ്കിൽ ഷെയറുകൾ എന്ന് പറയുന്നത്. അതുപോലെ ഓഹരിയുടമ ആരാണ്? ഓഹരികളുടെ രൂപമെന്താണ് എന്നൊക്കെ.അപ്പോൾ എന്താണ് ഓഹരികൾ എന്നും അവ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നും ഈ അദ്ധ്യായത്തിലൂടെ വളരെ ലളിതമായിനിങ്ങൾക്ക് മനസിലാക്കാം.
നമ്മുടെ നാട്ടിൽ ഒരു ചെറിയ പലചരക്ക് കടയുണ്ട് എന്ന് കരുതുക ഈ കട നടത്തുന്ന ആളിനെ നമുക്ക് കടയുടെ മുതലാളി അല്ലെങ്കിൽ ഓണർ എന്ന് വിളിക്കുന്നു. ഈ കടയിൽ നല്ല രീതിയിൽ കച്ചവടം നടക്കുന്നുണ്ട് ഇനിയും കൂടുതൽ സാധനങ്ങൾ വാങ്ങിയിട്ടാൽ അല്ലെങ്കിൽ ഈ കട ഒരു സൂപ്പർ മാർക്കറ്റ് ആക്കിയാൽ കൂടുതൽ കൂടുതൽ ആളുകൾ സാധങ്ങൾ വാങ്ങാൻ വരികയും കൂടുതൽ വരുമാനം ഉണ്ടാവുകയും ചെയ്യും എന്ന് അയാൾക്കറിയാം എന്നാൽ കൂടുതൽ ആളുകൾ വന്നാൽ ഒറ്റയ്ക്ക് കട നടത്തുവാൻ പറ്റില്ല എന്നും കൂടുതൽ സാധങ്ങൾ വാങ്ങിയിടുവാൻ വലിയ സ്ഥലം വേണമെന്നും ഇതിനെല്ലാം ഒരുപാട് പണം ആവശ്യമാണെന്നും ഈ കടക്കാരന് നന്നായിട്ട് അറിയാം എന്നാൽ ഇവയൊക്കെ ചെയ്യാനുള്ള വലിയ ഒരു തുക അയാൾക്ക് സ്വന്തായിട്ട് ഇല്ല. അയാൾ ഒരുപാട് ആലോചിച്ചു ആദ്യം ലോൺ എടുത്ത് കട വിപുലമാക്കാൻ തീരുമാനിച്ചു പക്ഷേ കടയിൽ ആളുകൾ വന്നില്ലെങ്കിൽ വലിയൊരു ബാധ്യത നേരിടേണ്ടിവരും കടയും പൂട്ടി കടക്കെണിയിൽ ആവുകയും ചെയ്യും . പിന്നെ എങ്ങനെ ഈ കട ഒരു സൂപ്പർ മാർക്കറ്റ് ആക്കാം എന്ന് അയാൾ ആലോചിച്ചപ്പോൾ മനസ്സിൽ വന്നതാണ്. പൈസ ഉള്ള ഒരാളെ കൂടെ കട നടത്തുവാൻ കൂടെക്കൂട്ടാം പാർട്ണർ ഷിപ്പിൽ കട നടത്തിയാലോ. ഇവിടെയും അയാൾക്ക് ഒരു പ്രശ്നം തോന്നി അയാൾക്ക് എന്റെ അതേ മനസ്സ് ഇല്ലെങ്കിൽ കട വളരുകയില്ല അപ്പോൾ പിന്നെ എന്താണ് മാർഗ്ഗം എന്ന് ആലോചിച്ചപ്പോൾ അയാൾക്ക് മനസ്സിൽ ഒരു ബുദ്ധി തോന്നി. എന്റെ കട നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടല്ലോ ഈ കട വലുതാക്കി ഒരു സൂപ്പർ മാർക്കറ്റ് ആക്കാൻ പോവുകയാണ് അതിന് ആവശ്യമായ പണം തരുന്നവർക്ക് എന്റെ കടയുടെ പകുതി അവകാശവും പകുതി ലാഭവും നൽകാം എന്നാൽ കടയുടെ പ്രവർത്തനങ്ങളിൽ യാതൊരു അവകാശവും തരില്ല. അതായത് അപ്പോൾ കട പൂർണ്ണമായും ഞാൻതന്നെ നടത്തും എന്നാൽ കടയുടെ പകുതിഅവകാശം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് കടയെവിപുലീകരിക്കാം എന്ന് തീരുമാനിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് അയാളുടെ കടയിൽ ഉള്ള സാധനങ്ങളെയല്ല രണ്ടായി ഭാഗം വെച്ചത്. അയാളുടെ കടയും അതിലെ എല്ലാസാധനങ്ങളും ചേർത്ത് മറ്റൊരാൾക്ക് വിറ്റാൽ എത്ര രൂപ കിട്ടും എന്ന് കണക്കാക്കിയിട്ട് അതിന്റെ ഒരു ഭാഗമാണ് വിൽക്കാൻ തീരുമാനിക്കുന്നത്. ഈ വിൽക്കാൻ തീരുമാനിച്ച ഭാഗത്തെ ഈ കടയുടെ ഒരു ഓഹരി അല്ലെങ്കിൽ ഷെയർ അതുമല്ലെങ്കിൽ സ്റ്റോക്ക് എന്ന് വിളിക്കാം. അപ്പോൾ എന്താണ് സ്റ്റോക്ക് എന്ന് മനസ്സിലായിക്കാണുമല്ലോ.
വീണ്ടും നമുക്ക് കടയിലേക്ക് വരാം. ഈ കടയുടമ വിൽക്കാൻ തീരുമാനിച്ച ഈ ഒരറ്റ ഓഹരിയുടെ വില ഏകദേശം 1 ലക്ഷം രൂപ ആണെന്ന് വിചാരിക്കുക. അയാൾ പലരോടും 1 ലക്ഷം രൂപയ്ക്ക് എന്റെ കടയുടെ ഓഹരി തരാം എന്ന് പറഞ്ഞു. ഒരുപാട് പേർ തയ്യാറായി എങ്കിലും ഇത്രയും വലിയ തുക അയാൾക്ക് കൊടുക്കാൻ ആ നാട്ടിൽ ആരും ഇല്ല എന്ന് മനസ്സിലാക്കിയിട്ട്. ഈ ഓഹരി വാങ്ങാൻ താല്പര്യം കാണിച്ച 10 പേരെ അയാൾ കണ്ടത്തി. എന്നിട്ട് ഈ ഒരു ലക്ഷത്തിന്റെ ഓഹരിയെ 10 ആയിട്ട് ഭാഗിച്ചു 10 ഷെയറാക്കി അപ്പോൾ ഒരു ഷെയറിന്റെ വില 10000 രൂപ. അങ്ങനെ 10 പേർ ഈ ഷെയർ വാങ്ങി. അങ്ങനെ അയാൾ ഒരു സൂപ്പർ മാർക്കറ്റ് പണിതു. കടയുടെ വരുമാനം ഒരുപാട് കൂടി സ്വാഭാവികമായും ഈ കടയുടെ മൂല്യവും വർദ്ധിച്ചു ഇരട്ടിയായി എന്ന് കരുതുക. അപ്പോൾ പതിനായിരം രൂപയ്ക്ക് വാങ്ങിയ ഒരാളുടെ ഓഹരിയുടെ വില 20000 രൂപ ആയി മാറിയിട്ടുണ്ടാവും അല്ലേ . ഇനി 1 ലക്ഷം മൂല്യമുള്ള അയാളുടെ കടയുടെ മൂല്യത്തെ10 ഓഹരിക്ക് പകരം 1000 ഭാഗങ്ങളായി വീധിച്ചിരുന്നെങ്കിൽ ഒരാൾക്ക് വെറും 100 രൂപയ്ക്ക് ഒരു ഷെയർ വാങ്ങാൻ സാധിക്കും. അങ്ങനെ എങ്കിൽ കൂടുതൽ പൈസ ഉള്ളവന് കൂടുതൽ ഓഹരികൾ വാങ്ങാം 100 രൂപ ഉള്ള ആളിന് ഒറ്റ ഓഹരിയും വാങ്ങിക്കാമായിരുന്നു അല്ലെ. ഈ ഓഹരികൾ ഒക്കെ വാങ്ങിയ ആളുകളെ അല്ലെങ്കിൽ നമ്മൾ ഓഹരികൾ വാങ്ങുകയാണെങ്കിൽ ഈ വാങ്ങിയ ആളുകളെയാണ് ഓഹരിയുടമകൾ അല്ലെങ്കിൽ ഷെയർ ഹോൾഡേഴ്സ് എന്ന് വിളിക്കുന്നത് . ഇത്തരത്തിൽ
നമ്മൾ വാങ്ങുന്ന ഓഹരികൾ എങ്ങനെയാണ് കാണാൻ കഴിയുന്നത്? അതിന്റെ രൂപം എന്താണ്? നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പണ്ടൊക്കെ ഓഹരികൾ വാങ്ങുമ്പോൾ നമ്മൾ കൊടുക്കുന്ന പണത്തിനുപകരമായി ഓഹരിയുടെ വിലയും മറ്റു വിവരങ്ങൾ അടങ്ങിയ ഒരു പേപ്പർ നമുക്ക് ലഭിക്കും പിന്നീട് അത് വിൽക്കുന്ന സമയത്ത് ഈ പേപ്പർ കൊടുത്തുവേണം നമ്മൾ പൈസയാക്കുവാൻ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല നമ്മൾ വാങ്ങുന്ന ഓഹരികളുടെ പേപ്പറുകൾ ഡിജിറ്റൽ മെറ്റിരിയാലായി മാറ്റി ഡിമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ നമ്മുടെ കയ്യിൽ നിന്നും ഇത്തരം രേഖകൾ നഷ്ടപ്പെടുമെന്ന് പേടിക്കുകയും വേണ്ട എപ്പോൾ വേണമെങ്കിലും നമ്മുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ചോ ക്യാമ്പ്യൂട്ടർ ഉപയോഗിച്ച് ഇവയുടെ, നമ്മൾ വാങ്ങിയ വിലയും ഇപ്പോൾ ഉള്ള വിലയും കാണാനും എപ്പോൾ വേണമെങ്കിലും വിൽക്കാനും പറ്റും. ഡിജിറ്റൽ ആയതിനാൽ പ്രത്യേകിച്ച് രൂപമൊന്നും ഇല്ല. ഡിമാറ്റ് അക്കൗണ്ട് എന്താണെന്നും ഇന്ത്യയിലെ 2 ഡിമാറ്റ് അക്കൗണ്ടിനെ കുറിച്ചും അടുത്ത ആദ്യങ്ങളിൽ തീർച്ചയായും പറയുന്നതാണ്. ഇത്തരത്തിലുള്ള ഡിമാറ്റ് അക്കൗണ്ട് തുറക്കേണ്ടത് ഏതെങ്കിലും ഒരു സ്റ്റോക്ക് ബ്രോക്കാരുമാരുടെയോ ബാങ്കിന്റെയോ സഹായത്തോടെ മാത്രാണ് . അപ്പോൾ ഓഹരികൾ എന്താണെന്നും ഓഹരിയുടമകൾ ആരാണെന്നും ഓഹരികളുടെ രൂപം എന്താണെന്നും മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽ ഈ ഓഹരികൾ വാങ്ങുന്ന ഓഹരിയുടമകൾക്ക് കിട്ടുന്ന കമ്പനിയിലെ അവകാശങ്ങളെ കുറിച്ചും ഗുണങ്ങളെ കുറിച്ചൊമൊക്കെ അടുത്ത അദ്ധ്യയത്തിൽ നിന്നും മനസ്സിലാക്കാം.നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുമല്ലോ..